പുനലൂരില്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം രണ്ടുവര്‍ഷമായിട്ടും തുറന്നില്ല. ഉപകരണങ്ങള്‍ ഇനിയും വാങ്ങാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കിഫ്ബിയില്‍ നിന്നു 5.63 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മിച്ചത്.
ആഘോഷമായിട്ടായിരുന്നു ഉദ്ഘാടനം . 2023 ജൂണില്‍ കായിക മന്ത്രി അബ്ദുറഹ്മാനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ സ്റ്റേഡിയം മാത്രം തുറന്നില്ല. കാരണമായി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പലരും പല മറുപടിയാണ് നല്‍കുന്നത്. ഏറ്റവുമൊടുവില്‍ പറയുന്നത് എല്ലാ ഉപകരണങ്ങളും വാങ്ങിയില്ലെന്നുള്ളതാണ്. 5.63 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മിച്ചത്. തുറക്കണമെങ്കില്‍ ഇനിയും നാല്‍പതു ലക്ഷം രൂപ കൂടി വേണമത്രേ. സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ പി.എസ്.സുപാല്‍ ആണ് ഇവിടത്തെ എം.എല്‍.എ.
സ്റ്റേഡിയം ഉണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലേയെന്നു ചോദിച്ചാല്‍ ഇല്ലെന്നുമാമ് നാട്ടുകാരുടെ മറുപടി. ആകെ കാടുമൂടിയ സ്റ്റേഡിയത്തിയത്തിന്‍റെ കാര്യത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടണമമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.