കൊപ്രാക്ഷാമത്തില്‍ ഞെരുങ്ങി കേരഫെഡ്. രണ്ടു ദിവസമായി നിര്‍ത്തിവെച്ച കേര വെളിച്ചെണ്ണയുടെ ഉല്‍പാദനം നാമമാത്രമായി പുനരാരംഭിച്ചു. കേരയ്ക്ക് ക്ഷാമം നേരിട്ടതോടെ ഇതര സംസ്ഥാന ബ്രാന്‍ഡുകള്‍ വില വീണ്ടും ഉയര്‍ത്തുന്നു. പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ കുതിച്ചുയരുകയാണ് വെളിച്ചെണ്ണവില. കേരവെളിച്ചെണ്ണയും 419 രൂപയ്ക്കാണ് കഴിഞ്ഞ തവണ വിപണിയിലെത്തിച്ചത്. പെട്ടെന്നാണ് കൊപ്രക്ഷാമത്തിലേക്ക് പോയത്. കരുനാഗപ്പള്ളിയിലെ വലിയ പ്ലാന്‍റില്‍ രണ്ടു ദിവസമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.
കൊല്ലം കരുനാഗപ്പള്ളിയിലെ പ്ലാന്‍റില്‍ 40 ടണ്‍ കോഴിക്കോട് നടുവണ്ണൂര്‍ പ്ലാന്‍റില്‍ 20 ടണ്‍ വീതം കൊപ്ര ദിനം പ്രതി വേണം. എന്നാല്‍ ഇത്രയും കൊപ്ര പ്ലാന്‍റില്‍ എത്താത്തതാണ് പ്രതിസന്ധിയിലായത്. വെളിച്ചെണ്ണയുടെ വിലക്കയറ്റം തടയുകയും കേര കര്‍ഷകരെ സഹായിക്കുകയും ചെയ്യുകയെന്നതും കേരഫെഡിന്‍റെ ലക്ഷ്യങ്ങളായിരുന്നു .ഉല്‍പാദനം കുറഞ്ഞതോടെ വിപണിയില്‍ കേരയ്ക്ക് ക്ഷാമമായി .
ആഭ്യന്തര വിപണിയില്‍ നിന്നും തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊപ്ര എത്തിക്കാനാണ് ശ്രമമെന്നു കേരഫെഡ് ചെയ്ര്‍മാന്‍ വി.ചാമുണ്ണിയുടെ വിശദീകരണം. കൂടുതല്‍ കൊപ്രയെത്തിക്കാന്‍ കഴിഞ്ഞതായും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയെന്നും ചെയ്ര്‍മാന്‍. അതേസമയം കേരഫെഡിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥന്‍ തടഞ്ഞു