165 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന കെട്ടിടത്തില്‍. കൊല്ലം പത്തനാപുരം തലവൂര്‍ സ്കൂളിലാണ് കുട്ടികള്‍ ജീവഭയത്തോടെ പഠിക്കാനെത്തുന്നത്. പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സ്കൂളുകളെല്ലാം ഹൈടെക്കായി എന്ന സര്‍ക്കാര്‍ വാചകം കേള്‍ക്കുമ്പോള്‍ തന്നെ തലവൂര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ചിരിയാണു വരിക. അവര്‍ പഠിക്കുന്ന സ്കൂളിലെ അവസ്ഥ അത്രത്തോളം പരിതാപകരമാണ്. കെട്ടിടത്തിന്‍റെ ഭിത്തികള്‍ക്ക് വലിയ വിള്ളല്‍ വീണു, സിമന്‍റ് പൂശിയ ഭാഗങ്ങള്‍ ദിനം തോറും അടര്‍ന്നു വീഴുന്നു ഇങ്ങനെ ഒരുപാട് പരാധീനതകള്‍ ഉണ്ട് സ്കൂളിന്. തലവൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളിനാണ് ഈ അവസ്ഥ. നാട്ടുകാര്‍ സംഘടിച്ച് സ്കൂളിരിക്കുന്ന നിയോജക മണ്ഢലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പലവട്ടം കണ്ടു. വാഗ്ദാനം മാത്രം ബാക്കിയായി
കാലപ്പഴക്കം ചെന്നതിനാല്‍ ഓഫിസിനോട് ചേര്‍ന്നുള്ള പ്രധാന കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. കെട്ടിടം അപകടാവസ്ഥയിലായതോടെ കുട്ടികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ തലവൂര്‍ സ്കൂള്‍ ചരിത്രമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം