വഴി കിട്ടിയപ്പോള്‍ വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് കൊല്ലം ശ്രീനാരായണപുരം ശ്രീവല്ലേശ്വരം നിവാസികള്‍. വലിയ ഉയരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് കാരണം വീടിനു ചുറ്റും വെള്ളം നിറഞ്ഞതാണ് പ്രതിസന്ധി. വീടിനകത്തും വെള്ളം കയറിയതോടെ ഏതു സമയത്തും വീട് ഇടിയുമോയെന്ന പേടിയുമുണ്ട്.
പൊട്ടിപ്പൊളിഞ്ഞ റോഡിനു പകരം റോഡ് വേണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെടുകയായിരുന്നു നഗരത്തിനകത്തെ താമസക്കാരായ ശ്രീനാരായണപുരം നിവാസികള്‍. ഒടുവില്‍ റോഡ് കിട്ടി. നഗരത്തിലെ എല്ലാ വേസ്റ്റ് മണ്ണും ഇവിടെ കൊണ്ടിട്ട് ഇത്രയും ഉയരത്തില്‍ റോഡ് നിര്‍മിച്ചു. വീട്ടില്‍ നിന്നും എങ്ങനെ റോഡിലേക്ക് കയറുമെന്നു ചോദിക്കരുത്. തോന്നിയവാസ പണി അന്നേ വീട്ടുകാര്‍ ചോദ്യം ചെയ്തതാണ്. പാവങ്ങളുടെ ശബ്ദത്തെ അവര്‍ അവഗണിച്ചു
ഇതിലും കഷ്ടമാണ് വീട്ടിനകത്തും വെള്ളം കയറിയ പട്ടികജാതി– പട്ടിക വര്‍ഗ വിഭാഗക്കാരുടെ കാര്യം. കണ്ണടിച്ചിരിക്കുന്ന ഭരണകൂടത്തോട് ഒന്നേ പറയാനുള്ളു, ഇവരും മനുഷ്യരാണ്