വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കാനിടമില്ലാതെ ഹരിതകര്‍മ സേനാംഗങ്ങള്‍. കൊല്ലം വിളക്കുടി പഞ്ചായത്തിലാണ് ശേഖരിച്ചവ സൂക്ഷിക്കാനിടമില്ലാതെ വലയുന്നത്. ഇതിനു വേണ്ടി നിര്‍മിച്ച കെട്ടിടം പഞ്ചായത്ത് അധികൃതര്‍ തുറന്നുകൊടുക്കാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ഇതു സൂക്ഷിക്കാന്‍ എം.സി.എഫ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നു പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടു. മറുപടിയില്ലാത്തതോടെ കിട്ടിയ സ്ഥലത്ത് കൂട്ടിയിടാന്‍ തീരുമാനിച്ചു. ഇപ്പോള്‍ സൂക്ഷിക്കുന്ന പഴക്കമുള്ള കെട്ടിടം ഏതു സമയവും ഇടിഞ്ഞു വീഴുമെന്ന നിലയിലാണ്. പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ടും രേഖാമൂലവും ഇക്കാര്യം ധരിപ്പിച്ചു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നു സെക്രട്ടറി. പരസ്പരം പഴി ചാരി പോകുന്നതല്ലാതെ ആവശ്യത്തിനു മാത്രം ഇതുവരെയും തീരുമാനമായിട്ടില്ല
മാലിന്യങ്ങള്‍ സൂക്ഷിക്കാനായി ഒരു കെട്ടിടം പഞ്ചായത്ത് തന്നെ കെട്ടിയെങ്കിലും ഇതുവരെയും ഇതുവരെയും തുറന്നുകൊടുത്തിട്ടില്ല. കാരണമെന്തെന്നും എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി പറയുന്നില്ല