എം. മുകേഷ് എം.എല്‍.എയുടെ വീടിനു മുന്നിലൂടെയുള്ള റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു ഒന്‍പതു വര്‍ഷമായിട്ടും പരിഹാരമായില്ല. കൊല്ലം നഗരത്തിലെത്താനുള്ള എളുപ്പവഴിയായ പ്രശാന്ത് നഗറിലൂടെയുള്ള റോഡില്‍ നാട്ടുകാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്. റോഡ് നിര്‍മാണം നടക്കാത്തതിനു അധികൃതര്‍ നിരത്തുന്നത് നിരവധി കാരണങ്ങള്‍
എസ്.എന്‍.ഡി.പി നഗര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ മുതല്‍ എസ്.കോളജിലെ വിദ്യാര്‍ഥികള്‍ വരെ, ദിനവും സഞ്ചരിക്കുന്നത് നിരവധി പേരാണ്. പലരും സര്‍ക്കസ് വരെ കാണിച്ചാണ് ഈ റോഡിലെ കുഴികള്‍ താണ്ടുന്നത്. ഇരു ചക്രവാഹനങ്ങളില്‍ പോകുന്നവര്‍ മറിഞ്ഞു വീഴുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. റോഡ് നവീകരണത്തിനായി ഇവിടത്തുകാര്‍ മുട്ടാത്ത വാതിലുകളില്ല.
ഇരവിപുരം മണ്ഡത്തിലുള്‍പ്പെട്ട ഈ റോഡിന്‍റെ നവീകരണത്തിനായി പലവട്ടം ഫണ്ട് അനുവദിച്ചതാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നു നടക്കും എന്നകാര്യത്തില്‍ നാട്ടുകാര്‍ക്കും ഒരു നിശ്ചയവുമില്ല