നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷമേ പ്രതികരിക്കാനാകൂവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനല്ലെന്നും തന്നെയൊന്നും പാര്‍ട്ടിയോ സര്‍ക്കാറോ ഏല്‍പ്പിച്ചിട്ടില്ലെന്നും മുകേഷ് പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ട രീതിയില്‍ പ്രതികരിക്കും. സിനിമാ സംഘടനകളിലേക്ക് ദിലീപ് തിരിച്ചെത്തുന്ന കാര്യം അവര്‍ തീരുമാനിക്കട്ടേയെന്നും താന്‍ സംഘടനാ ഭാരവാഹിയല്ലെന്നും മുകേഷ് പറഞ്ഞു.
വിധിയില്‍ നിരാശയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്‍പനേരം നിശബ്ദനായി നിന്ന ശേഷം മറുപടി തുടര്‍ന്നു. താന്‍ മിണ്ടാതിരുന്നാല്‍ ബബ്ബബ്ബാ അടിക്കുന്നെന്നു പറയും, ചിരിക്ക് അങ്ങനെയൊരര്‍ത്ഥം ഇവിടെ മാത്രമേ കേട്ടിട്ടുള്ളൂവെന്നായിരുന്നു മുകേഷിന്‍റെ മറുപടി. ദിലീപിന്‍റെ പുതിയ സിനിമയുടെ പേരാണ് ബബ്ബബ്ബായെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോള്‍ ... അതിന്‍റെ പ്രമോഷന്‍ ആയിരിക്കും ചിലപ്പോള്‍, അതും പറയാനൊക്കില്ലെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം.
കോടതിവിധി മാനിക്കാതിരിക്കുന്നതെങ്ങനെയെന്നും മുകേഷ് ചോദിക്കുന്നു. അപ്പീല്‍ പോകാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം മികച്ചതെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും മുകേഷ് പറയുന്നു.