ചരക്കു കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകളിൽ തട്ടി വല കീറുന്നതായും ബോട്ട് മറിയുന്നതായും മത്സ്യത്തൊഴിലാളികൾ. നിരവധി തൊഴിലാളികൾക്ക് വലയും ചൂണ്ടയും നഷ്ടപ്പെട്ടു. കണ്ടെയ്നറുകൾ അടിയന്തിരമായി നീക്കാനുള്ള നടപടി വേണമെന്ന് തൊഴിലാളി യൂണിയനുകൾ.
തീരത്തും കടലിലും ആയി കിടക്കുന്ന കണ്ടെയ്നറുകൾ പൂർണമായി നീക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല മുറിഞ്ഞ കണ്ടൈനറുകൾ ഇപ്പോഴും കടലിൽ തന്നെ കിടക്കുകയാണ് ഇതാണ് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാവുന്നത് വീശി എറിയുന്ന വല കണ്ടെയ്നർ അവശിഷ്ടങ്ങളിൽ തട്ടി കീറി പോകുന്നു. മാത്രമല്ല ചെറു ബോട്ടുകളിൽ കണ്ടെയ്നർ അവശിഷ്ടങ്ങൾ തട്ടുന്നത് കാരണം വോട്ട് മറിയുന്നതിനും ഫാനുകൾ അടക്കം കേടുപാടുകൾ വരുന്നതിന് കാരണമാകുന്നു. കൊല്ലം പരപ്പ് പോലുള്ള പ്രദേശങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ മീൻപിടുത്തത്തിനായി എത്തുന്നത്.
അടിയന്തരമായി സർക്കാർ ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം ട്രോളിങ് കൂടിയെത്തുന്നതോടെ ചെറുവള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവരെ തീർത്തും ദുരിതത്തിൽ ആക്കും. സർക്കാർ കണക്കിൽ കൊല്ലം തീരത്ത് മാത്രം ഇനിയും 20 കണ്ടെയ്നറുകൾ കരയിലേക്ക് കയറ്റാൻ ഉണ്ട്. മാത്രമല്ല വാഹന സൗകര്യം ഇല്ലാത്ത തീരത്ത് നിന്ന് കണ്ടെയ്നറുകൾ എങ്ങനെ മാറ്റും എന്നുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തതയും വന്നിട്ടില്ല.