ഒരുവർഷം മുൻപുണ്ടായ കപ്പലപകടത്തെത്തുടർന്ന് കടലിന്‍റെ അടിത്തട്ടിൽപ്പെട്ട കണ്ടെയ്നറുകളും ഇരുമ്പുമാലിന്യങ്ങളും മൂലം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നിലക്കുന്നു. ഇതിൽ കുടുങ്ങി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറുകയും, നശിക്കുകയും ചെയ്യുന്നതാണ് കാരണം. ലക്ഷങ്ങൾ നഷ്‌ടമുണ്ടായ മത്സ്യത്തൊഴിലാളികൾ പരാതി പലതവണ ഉന്നയിച്ചെങ്കിലും നഷ്‌ട പരിഹാരം ഇനിയും കിട്ടിയിട്ടില്ല.

കടലിൽ വലയിട്ടാൽ അത് കീറുന്നു. പൊട്ടുന്നു. ഇങ്ങനെ വല നശിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ കണ്മുന്നിൽ തന്നെ, വലയിൽ കുടുങ്ങിയ മത്സ്യങ്ങളും പോകുന്നു. അങ്ങനെ നഷ്ടങ്ങളുടെ കണക്കുമാത്രമേയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ.

ഒരുവർഷം മുൻപാണ് കപ്പലപകടം നടന്ന് കണ്ടെയ്നറുകൾ കടലിൽ ഒഴുകിത്തുടങ്ങിയത്. അവയിൽ ചിലത് കടലിന്‍റെ അടിത്തട്ടിൽ ഉറച്ചു. ചിലത് ഇപ്പോഴും ഒഴുകിനീങ്ങുന്നുവെന്നും തൊഴിലാളികൾ. ഇക്കാരണത്താൽ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളികളുടെ ലക്ഷങ്ങൾ വില വരുന്ന വലയാണ് നശിക്കുന്നത്.

മുൻപും ഇതേ കാരണം കൊണ്ട് വല നശിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് നാളുകളേറെ പിന്നിട്ടിട്ടും ഒരുരൂപ പോലും നഷ്‌ട പരിഹാരം ലഭിച്ചിട്ടില്ലെന്നും മത്സ്യതൊഴിലാളികൾ പരാതി പറയുന്നു.

devastating shipwreck from a year ago has left Kerala fishermen struggling for survival as underwater containers and iron debris repeatedly destroy their nets. :