• പരുക്കേറ്റവരെ ആദ്യം നന്ദിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോഴിക്കോട് കൊയിലാണ്ടി നന്ദി കടലൂരിൽ  മല്‍സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് തൊഴിലാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അബൂബക്കർ, ഹുസൈൻ, സുബൈർ എന്നിവരാണ് അപകടത്തിൽപ്പെട്ട തോണിയിലുണ്ടായിരുന്നത്. Also Read: 'കന്നഡ സിനിമയിലെ മിസ്റ്റര്‍ ഷോ ഓഫ്!'; രശ്മികയുടെ കമന്‍റിന് മറുപടിയുമായി യഷ്

ഇന്ന് പുലർച്ചെ നാലുമണിയോടെ കടൽത്തീരത്തുനിന്നും അധികം ദൂരെയല്ലാതെ തിരയിൽപ്പെട്ടാണ് തോണി മറിഞ്ഞതും തൊഴിലാളികൾ കടലിലേക്ക് വീണതും. പരുക്കേറ്റവരെ ആദ്യം നന്ദിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പരുക്ക് അല്‍പം ഗുരുതരമായതിനെ തുടർന്ന് ഹുസൈൻ, സുബൈർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

A fishing boat capsized near the shore at Nandi Kadallur in Koyilandy, Kozhikode, early Monday morning, leaving three fishermen injured. Abubacker, Hussain and Zubair were rescued and taken to hospital. Hussain and Zubair, who sustained more serious injuries, were later shifted to Kozhikode Medical College Hospital.