cherthala-bridge

TOPICS COVERED

ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ ഉയരപ്പാത വേണമെന്ന ആവശ്യം ശക്തിപ്പെടുത്തി സമരക്കാർ. 75–ാം ദിനത്തിലേക്ക് കടന്ന സമരത്തിന് ചേർത്തല നഗരസഭയാണ് നേതൃത്വം നൽകുന്നത്. ആലപ്പുഴ ജില്ലാകലക്ടർ ഷാജി വി. നായർ സ്ഥലം സന്ദർശിച്ചു.

രാഷ്ട്രീയ ഭേദമന്യേ നൂറിലധികം സംഘടനകളും, അയ്യായിരത്തിലധികം പേരുമാണ് സമരത്തിലുള്ളത്. നിലവിലെ രൂപരേഖയിൽ ദേശീയപാത നിർമ്മാണം പൂർത്തിയായാൽ ചേർത്തല റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി പൂർണ്ണമായും അടയുന്ന അവസ്ഥയാണ്. ദിനേന 12,000ത്തിലധികം യാത്രക്കാരെത്തുന്ന സ്റ്റേഷനിലേക്ക് എത്താൻ ഉയരപ്പാത ഇല്ലെങ്കിൽ ഒരു കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടി വരും. രൂപരേഖയിലെ ഗുരുതര പാളിച്ച കാരണം സ്റ്റേഷന് മുന്നിൽ സർവീസ് റോഡിന് പോലും ഇടമില്ലെന്ന് സമരക്കാർ ആരോപിച്ചു.

ആലപ്പുഴ ജില്ലാകലക്ടർ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലെത്തി സ്ഥിതി വിലയിരുത്തി.ചേർത്തലയിലെ ഗതാഗത പ്രതിസന്ധിയിൽ മനുഷ്യാവകാശ കമ്മീഷൻ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിയായിരുന്നു സന്ദർശനം.

Cherthala have intensified their agitation demanding an elevated highway in front of the local railway station to prevent complete road access blockage.: