kadhakali

TOPICS COVERED

25 വർഷത്തെ സൈനിക സേവനത്തിന് ശേഷം കഥകളിയരങ്ങിൽ എത്തി ഒരു റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍. ദുര്യോധനവധത്തിലെ ശ്രീകൃഷ്ണനായാണ് മോഹൻ കുമാർ നിറഞ്ഞാടിയത്. പഞ്ചാലിയായ് ഡോ. ഹരിപ്രിയ നമ്പൂതിരിയും വേഷമിട്ടു.

കലാമണ്ഡലം രാജീവൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് മുൻസൈനികൻ കഥകളി അഭ്യസിച്ചത്. ചേർത്തല മരുത്തോർവട്ടം ക്ഷേത്രത്തിലും മറ്റും കുട്ടിക്കാലത്ത് അച്ഛനോടാപ്പം കഥകളി ആസ്വദിച്ചു വളർന്ന കാലം ഒരു സ്വപ്നത്തിലെന്നപോലെ മോഹൻ കുമാർ വീണ്ടെടുത്തു.

കലാമണ്ഡലം മയ്യനാട് രാജീവന്റെ ശിഷ്യനായി ഓൺലൈൻ ക്ലാസുകളിലൂടെയാണ് കഥകളി പരിശീലനം തുടങ്ങിയത്. അങ്ങനെ കഥകളിപാഠങ്ങൾ പഠിച്ചെടുത്തു. തുറവൂർ മഹാക്ഷേത്രത്തിൽ അഷ്ടമി രോഹിണി സന്ധ്യാവേളയിൽ ദുര്യോധന വധത്തിലെ ദൂതിനു മുൻപ് പാഞ്ചാലിയുമൊത്തുള്ള പദസമ്പുഷ്ടമായ രംഗം കളിവിളക്കിനു മുന്നിൽ നിറഞ്ഞാടി. കുട്ടിക്കാലത്ത് കിനാവു കണ്ട ഒരു സ്വപ്നമാണ് അഷ്ടമി രോഹിണി നാളിൽ സഫലമാക്കിയത്.

ENGLISH SUMMARY:

Retired Wing Commander Mohan Kumar is making waves on the Kathakali stage after 25 years of military service. He recently performed as Lord Krishna in Duryodhanavadham, fulfilling a childhood dream and showcasing his dedication to the classical art form.