കൊല്ലം അഞ്ചലില്‍ കൊടുംചൂടില്‍ വ്യാപക കൃഷിനാശം. വാഴകള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങി. ആശങ്കയിലായി കര്‍ഷകര്‍.

മലയോര മേഖലയില്‍ പ്രത്യേകിച്ചും അഞ്ചല്‍ , പുനലൂര്‍ മേഖലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 40 ഡിഗ്രിയോടടുത്ത ചൂടില്‍ കുളങ്ങളും , നദികളും , നീരുറവകളുമെല്ലാം വറ്റി വരണ്ടു. ചൂട് ഇതു പോലെ തുടര്‍ന്നാല്‍ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലേക്ക് പോകുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. കുളങ്ങളും നീരുറവുകളും വറ്റിയതോടെ കര്‍ഷകരും ആശങ്കയിലാണ്. വേനല്‍ മഴ പ്രതീക്ഷിച്ച് കൃഷിയിറക്കിയവരെല്ലാം തീര്‍ത്തും പെട്ടിരിക്കുകയാണ്. ഓണ വിപണി പ്രതീക്ഷിച്ച് വാഴകളെല്ലാം വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. കുലച്ച വാഴകളും ഒടിഞ്ഞു വീണു. വായ്പയെടുത്ത് കൃഷി ചെയ്തവരെല്ലാം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അവസ്ഥയിലാണ്പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നടക്കമാണ് ഇവരില്‍ പലരും വലിയ തുക വായ്പയെടുത്തിരിക്കുന്നത്.   നാട്ടിന്‍പുറത്തെ കര്‍ഷകരായതിനാല്‍ പലരും വിള ഇന്‍ഷുറന്‍സും എടുത്തിട്ടില്ല.

കര്‍ഷകരുടെ നഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഇവര്‍. 

 

ENGLISH SUMMARY:

Kollam Anchal is experiencing widespread crop damage due to extreme heat, with banana plants drying up and farmers in distress. The severe heatwave, nearing 40 degrees Celsius, has dried up water bodies and is causing immense concern about drinking water scarcity and agricultural losses.