വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് 5 മാസമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിയുന്ന യുവാവിന് ചികിൽസയ്ക്കു ശേഷം പോകാനിടമില്ല. വീടില്ലാതെയും തുടർ ചികിൽസ നടത്താൻ പണമില്ലാതെയും വിഷമിക്കുകയാണ് ആലപ്പുഴ അർത്തുങ്കൽ കടവുങ്കൽ ജോസ് ജോർജ്. ആരോരുമില്ലാത്ത ഈ യുവാവ് നാട്ടുകാരുടെ ഔദാര്യത്തിലാണ് കഴിയുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 12 ന് രാത്രി ആലപ്പുഴ കൊമ്മാടി ജങ്ഷനിൽ വച്ച് കാറും ബൈക്കും തമ്മിൽ ഇടിച്ചാണ് ജോസിന് ഗുരുതര പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയ്ക്കു ശേഷം പോകാനിടമില്ലാത്തതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചികിൽസയ്ക്കു ശേഷം എവിടെ താമസിപ്പിക്കും എന്നതാണ് പ്രതിസന്ധി.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ജോർജും കുട്ടമ്മയും മരിച്ചു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ കൂടെയും ജോസും സഹോദരൻ സോണിയും കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മൽസ്യബന്ധനത്തിനും കൂലിപ്പണിക്കും പോകും. അടുത്തബന്ധു വാങ്ങിനൽകിയ മൂന്ന് സെൻ്റ് സ്ഥലത്ത് പലകയും പ്ലാസ്റ്റിക്കും മറച്ചുണ്ടാക്കിയ ഷെഡിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ചികിൽസകഴിഞ്ഞാൽ ഈ വീട്ടിൽ ജോസിനെ താമസിപ്പിക്കാനാവില്ല. സഹോദരനെ പരിചരിക്കാൻ നിൽക്കുന്നതിനാൽ സോണിക്ക് ജോലിക്കു പോകാനാകുന്നില്ല. സുഹൃത്തുക്കളും അയൽവാസികളുമാണ് ഇതുവരെ ചികിൽസയ്ക്കും ഭക്ഷണത്തിനും സഹായിച്ചിരുന്നത്. മികച്ച ചികിൽസയും മരുന്നും സുരക്ഷിതമായ താമസവുമാണ് ആവശ്യം. ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയാലും മതിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചികിൽസ സഹായത്തിന് സമിതി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
ജോസ് ജോർജ് ചികിൽസ സഹായ നിധിAc. No:00000044495282970IFSC - SBIN0008593PH. 8089253600, 7012208633