അമ്പലപ്പുഴ കൊപ്പാറക്കടവില്‍ പാടശേഖര സമിതിയുടെ അനാസ്ഥ മൂലം പ്രദേശത്തെ കുടുംബങ്ങൾ മാസങ്ങളായി വെള്ളക്കെട്ടിൽ. മോട്ടോർ തറ പൊളിച്ചതാണ് ദുരിതത്തിന് കാരണം . വെള്ളക്കെട്ട് കാരണം ശുചിമുറി പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ
അമ്പലപ്പുഴ വടക്ക് കൊപ്പാറക്കടവ് അറുന്നൂറാം പാടശേഖരത്തിൻ്റെ പടിഞ്ഞാറെ ബണ്ടിൽ താമസിക്കുന്ന 27 കുടംബങ്ങളാണ് 7 മാസമായി വെള്ളക്കെട്ടിൽ കഴിയുന്നത്. പാടശേഖരത്തിൻ നേരത്തെയുണ്ടായിരുന്ന മോട്ടോർ തറ പൊളിച്ചതോടെയാണ് ദുരിതം ആരംഭിച്ചത്.പുതിയ മോട്ടോർ തറ നിർമിക്കാൻ പഞ്ചായത്തിൽ പണം അനുവദിച്ചതോടെയാണ് നിലവിലെ മോട്ടോർ തറ പൊളിച്ചത്.
സാധാരണ വേനൽക്കാലത്താണ് മോട്ടോർ തറ പൊളിച്ച് പുതിയത് നിർമിക്കുന്നത്. ഇവിടെ കഴിഞ്ഞ കൃഷിക്കു ശേഷം . മഴക്കാലത്താണ് മോട്ടോർ തറ പൊളിച്ചത്. അതിനിടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുതിയ മോട്ടോർ തറ നിർമിക്കുന്നത് എന്നു കണ്ട പഞ്ചായത്ത് നിർമാണം തടഞ്ഞു. പിന്നീട് ഇവിടെ കൃഷിയും നടന്നില്ല. 7 മാസമായി ദുർഗന്ധം നിറഞ്ഞ കാക്കാഴം കാപ്പിത്തോട്ടിലെ മലിനജലത്തിൻ്റെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങള്‍. ചില വീടുകൾക്കുള്ളിൽ മലിനജലം നിറഞ്ഞു. കൊച്ചുകുട്ടികൾ അടക്കമുള്ള വ മലിനജലം കലർന്ന | വെള്ളക്കെട്ടിൽ ചവിട്ടി വേണം പുറത്തിറങ്ങാൻ . രോഗികളായവരെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്.പല വീടുകളിലും ശുചി മുറി പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളും അധികാരികളും അടക്കമുള്ളവർക്ക് പല തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.