TOPICS COVERED

ആലപ്പുഴയുടെ ജലഗതാഗത ചരിത്രത്തിനൊപ്പം സഞ്ചരിച്ച ബോട്ട്ജെട്ടി ഇനി ഓർമ. ജില്ലാകോടതി പാലം നവീകരിക്കുന്നതിന്‍റെ ഭാഗമായി ബോട്ട് ജെട്ടി പൊളിച്ചു നീക്കും. ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്ക് വശത്താണ് ബോട്ട് ജെട്ടി പ്രവർത്തിക്കുക.

ആലപ്പുഴയുടെ പ്രതാപകാലത്തിന്‍റെ ശേഷിപ്പാണ് ബോട്ട് ജെട്ടി . 85 വർഷത്തെ പഴക്കമുണ്ട് ആലപ്പുഴ ബോട്ട് ജെട്ടിക്ക് . 1940 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ബോട്ട് ജെട്ടിക്ക് മാറ്റങ്ങൾ പലതു വന്നു. എന്നാൽ കെട്ടിടം അതുപോലെ നില നിർത്തിയിരുന്നു. ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണത്തിൻ്റെ ഭാഗമായി  ജില്ലാ കോടതി പാലം നവീകരിക്കുന്നതിനാണ് ബോട്ട് ജെട്ടി പൊളിക്കുന്നത്. KSRTC ബസ് സ്റ്റാൻഡിന് കിഴക്കാണ് പുതിയ ബോട്ട് ജെട്ടി. 

19668 ൽ  ജലഗതാഗത വകുപ്പ് രൂപീകരിച്ചപ്പോൾ ആലപ്പുഴ ബോട്ട് ജെട്ടി സർക്കാർ നിയന്ത്രണത്തിലാകുന്നത്. വർഷങ്ങളായി ബോട്ട് ജെട്ടിയിൽ വ്യാപാരം നടത്തുന്നവർക്കും വിഷമമുണ്ട്. ജലഗതാഗത വകുപ്പിൻ്റെ ആസ്ഥാനത്തെ ബോട്ട് ജെട്ടിയിൽ നിന്ന് 20 ബോട്ടുകൾ ആണ് ദിവസേന സർവീസ് നടത്തുന്നത്. ഏകദേശം എൺപതോളം ഷെഡ്യൂളുകൾ . മൊബിലിറ്റി ഹബ് നിർമാണം പൂർത്തിയാകുന്നതോടെ പഴയ സ്ഥലത്തേക്ക് ബോട്ട് ജെട്ടി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. തിരിച്ചു വന്നാലും പഴയ രൂപത്തിലായിരിക്കില്ലെന്ന് തീർച്ച.

ENGLISH SUMMARY:

The boat jetty, which was an integral part of Alappuzha's water transport history, is now a memory.