online-workers-rest-room

നഗരങ്ങളിലെ താല്ക്കാലിക തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ടാക്സി ഡ്രൈവര്‍മാര്‍, ഓൺലൈൻ ഡെലിവറിക്കാര്‍ തുടങ്ങിയവര്‍ക്കായുളള ആദ്യ വിശ്രമ കേന്ദ്രം തിരുവനന്തപുരത്താണ് തുടങ്ങുന്നത്. 

ഡെലിവറി ജീവനക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി ഇടവേളയിൽ വിശ്രമിക്കാന്‍, അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാന്‍, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉളള ഇടമാണ് ഒരുക്കിയിരിക്കുന്നത്. 

കുടിവെള്ളം, ശുചിമുറി എല്ലാമുണ്ട്. ഭക്ഷണം കഴിക്കാനുളള ഊട്ടുമുറി പദ്ധതിയുടെ ഭാഗമായുണ്ട്. മൊബൈൽ ചാർജിങ് സൗകര്യങ്ങളും  ടിവിയുമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഗിഗ് തൊഴിലാളികൾക്കായി വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ തുടങ്ങുന്നത്. രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തന സമയം. തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക ബില്‍  കൊണ്ടുവരുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലാണ്.

ENGLISH SUMMARY:

Kerala Gig Worker Rest Centers are being established by the government to provide temporary workers with a place to rest and use basic facilities during their breaks. These centers, initially launching in Thiruvananthapuram, Kochi, and Kozhikode, aim to improve the welfare of gig economy workers.