drama

TOPICS COVERED

ചലച്ചിത്ര നിര്‍മാണ കമ്പനിയായ എവിഎ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന്  ‘ടീ ആര്‍ട്സ് ’ അണിയിച്ചൊരുക്കിയ അനുരാഗക്കടവില്‍ എന്ന നാടകം തിരുവനന്തപുരത്ത് അരങ്ങേറി. ഡോ. എ.വി. അനൂപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാടകത്തിന് കാര്‍ത്തിക തിരുന്നാള്‍ തീയറ്ററിലെ അവതരണത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. 

മാറുന്ന കാലത്ത്  മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന സ്നേഹത്തിന്‍റെയും പക്വമായ പ്രണയത്തിന്‍റെയും കഥപറയുന്ന അനുരാഗക്കടവില്‍ ആദ്യവസാനം കാണികളെ രസിപ്പിച്ചു. 35 വര്‍ഷത്തിലേറെയായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ടീം ആര്‍ട്സിന്‍റെ നാടകം ചെന്നെ. ബാംഗ്ലൂര്‍, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് തലസ്ഥാനത്തെത്തിയത്. കൈയടികളോടെയാണ് നാടകത്തെ വരവേറ്റത്. തന്‍റെ സുഹൃത്തുക്കളുടെ മുന്‍പില്‍ നാടക അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് എ.വി. അനൂപ് പറഞ്ഞു.  ഒരു മണിക്കുറിലേറെ നീണ്ട് നിന്ന നാടക ആധുനിക സംവിധനങ്ങളുടെ മികവോടെയാണ് അണിയിച്ചൊരുക്കിയത്.  നടി സീനത്ത് സംവിധാനം ചെയ്ത എ.വി. അനൂപ് തന്നെ അഭിനയിച്ച ലഹരിക്കെതിരെ ഹ്വസ്വ ചിത്രവും പ്രദര്‍ശിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് നാടകം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്.

ENGLISH SUMMARY:

Anuragakadavil, a play presented by Team Arts in collaboration with AVA Productions, recently premiered in Thiruvananthapuram to a warm reception. The drama, which explores themes of love and mature romance in changing times, was a success at Karthika Thirunal Theatre.