തിരുവല്ലയിൽ സ്കൂൾ പരിസരത്ത് ആശങ്കയായി ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം. അഴിയേടത്തുചിറ സർക്കാർ ഹൈസ്കൂളിലാണ് 123 വർഷം പഴക്കമുള്ള കെട്ടിടം വിദ്യാർഥികളുടെ ജീവനു ഭീഷണി ആകുന്നത്.  

അഴിയേടത്തുചിറ സർക്കാർ ഹൈസ്കൂളിലെ പ്രൈമറി ക്ലാസുകൾക്ക് സമീപമാണ് തകർന്നു വീഴാറായ കെട്ടിടം നിൽക്കുന്നത്. 123 വർഷം പഴക്കമുള്ള കെട്ടിടത്തിന് 2018ലെ പ്രളയത്തിൽ ബലക്ഷയം ഉണ്ടായതാണ്. ഓടുകളിലേറെയും പൊളിഞ്ഞു വീണു. മേൽക്കൂര വളഞ്ഞു നിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും നിലംപറ്റാം.

അപകടകരമായ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും പലതവണ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ഒടുവിൽ മുനിസിപ്പൽ കൗൺസിൽ ഇടപെട്ട് കെട്ടിടം പൊളിച്ചു മാറ്റാനുള്ള തീരുമാനവും എടുത്തു. പക്ഷേ തുടർനടപടികൾ പേപ്പറിൽ ഒതുങ്ങി. വലിയൊരു അപകടം പതിയിരിക്കുന്നിടത്തേക്ക് കുഞ്ഞുങ്ങളെ എങ്ങനെ പറഞ്ഞയയ്ക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

ENGLISH SUMMARY:

In Thiruvalla, an unfit 123-year-old building at Azhiyethuchira Government High School poses a serious threat to student safety. This hazardous structure, weakened by the 2018 floods, is a constant worry for parents and the local community.