കിഴക്കൻ ഡൽഹിയിൽ ഉള്ള മയൂർ വിഹാർ ഫേസ് 2 വിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ഒരു മൂന്നാം ക്ലാസുകാരി കുഴഞ്ഞ് വീണു മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കുടുംബം നടത്തിയ ആരോപണവും ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. 

പിടി പീരിയഡ് കഴിഞ്ഞു ക്ലാസിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. വെറും 9 വയസുമാത്രമാണ് കുട്ടിയുടെ പ്രായം. കുട്ടി ക്ലാസിലേക്ക് കയറുന്നത് സിസിടിവിയിലുണ്ട്. എന്നാൽ, ക്ലാസ് മുറിക്കകത്തെത്തിയ കുട്ടി അസാധാരണമായ ക്ഷീണം കാട്ടുന്നതും അറയിൽ കൈ കൊടുത്ത് നിൽക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ബലം നഷ്ട്ടപ്പെട്ടുപോവുകയും പെട്ടെന്ന് തന്നെ മുന്നിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ അവിടെ അധ്യാപികയും മറ്റ് കുട്ടികളുമുണ്ട്. ഇവർ ഓടി വന്ന് കുട്ടിയെ താങ്ങിയെടുക്കാൻ ശ്രമിക്കുകയും പെട്ടെന്ന് തന്നെ കസേരയിലേക്ക് ഇരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഉടനെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

എന്നാൽ, എന്തുകൊണ്ട് കുഞ്ഞിന് സിപിആർ കൊടുത്തില്ലെന്നാണ് കുടുംബം ചോദിക്കുന്നത്. അതേസമയം, സ്കൂളിൽ ഒരു നഴ്സ് ഉണ്ടായിരുന്നുവെന്നും കുട്ടിയുടെ താടിയെല്ലിന്റെ ഭാഗത്ത് മുറിവുണ്ടായിരുന്നതായും സ്കൂൾ അധികൃതർ പറയുന്നു. കുട്ടി വീണത് മുറിവുമായി ബന്ധപ്പെട്ട പരുക്കിലായിരിക്കാമെന്ന് സ്കൂൾ അധികൃതർ ധരിച്ചു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്ക് ശേഷം കൂടുതൽ വ്യക്തത കൈവരും.

എന്നാൽ, ഇത്രയും വലിയ ഒരു ദാരുണ സംഭവം മുന്നിൽ കണ്ടിട്ടും, സിപിആറോ അല്ലെങ്കിൽ പ്രഥമിക ചികിത്സയോ കൊടുക്കാതെയിരുന്ന സ്കൂൾ നടപടിയെ ചോദ്യം ചെയ്യുകയാണ് മരിച്ച മൂന്ന് വയസുകാരിയുടെ ബന്ധുക്കൾ. 

ENGLISH SUMMARY:

Malayala Manorama Online News reports on the tragic death of a nine-year-old third-grade student who collapsed inside a classroom in East Delhi due to a suspected heart attack. The grieving family has accused the school authorities of severe negligence for failing to administer immediate CPR or first aid after the incident was captured on CCTV.