തിരുവനന്തപുരത്തിന്‍റെ തീരദേശത്ത് കമ്പവലയില്‍ കിട്ടുന്നത് മീനല്ല, വന്‍തോതില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങളാണ് കടല്‍ വിഷലിപ്തമാക്കുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന വലയെറിഞ്ഞ് എണ്‍പതിലേറപ്പേര്‍ അധ്വാനിച്ചപ്പോള്‍ കിട്ടിയത് വെറും ആയിരം രൂപയുടെ മീന്‍.
തിരയൊടിയുന്നതിനപ്പുറം വരെ പുലര്‍ച്ചെ കമ്പവലയിട്ട് പ്രതീക്ഷയോടെ അവര്‍ ഒരുമിച്ച് അധ്വാനിക്കുകയാണ്. കോവളം തീരത്താണ് ഈ കാഴ്ച. കാലവര്‍ഷം എപ്പോള്‍ വേണമെങ്കിലും വരാം. വരുംദിവസങ്ങളില്‍ കടല്‍കലിതുള്ളിയാല്‍ വലയിടാനാകില്ല.
എണ്‍പതിലേറെപ്പേരുടെ അധ്വാനത്തിന്‍റെ ഫലം ഇതാ. മീനിനെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം. നിരോധിത പുകയില ഉല്‍പ്പങ്ങളുടെ കവര്‍ മുതല്‍ പ്ലാസ്റ്റിക് കുപ്പിയും പാഴ്‌തുണിയും വരെ വലയില്‍. കാലവര്‍ഷം കനക്കുന്നതോടെ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യംകുത്തിയൊഴുകിയെത്തും. കടല്‍പ്പണി അസാധ്യവുമാകും.