കൊല്ലം പത്തനാപുരം കല്ലുംകടവ് വാര്‍ഡില്‍ അനുജനും ജേഷ്ഠനും നേര്‍ക്കുനേര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡെന്നി വര്‍ഗീസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡെന്‍സണ്‍ വര്‍ഗീസുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് മല്‍സരിച്ചു വരുന്ന വാര്‍ഡ് ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനു നല്‍കുകയായിരുന്നു .
ജേഷ്ഠനും അനുജനുമാണ് കളത്തിലെങ്കിലും മല്‍സരച്ചൂട് പാരമ്യത്തിലാണ്. യുഡിഎഫില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുന്നത് ഡെന്നി വര്‍ഗീസാണ്. ജോസഫ് ഗ്രൂപ്പ് നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് ഡെന്നി. ഇരു മുന്നണികളും മാറി മാറി ജയിച്ചുവരാറുള്ള കല്ലുംകടവ് ഏറെക്കാലമായി കോണ്‍ഗ്രസ് മല്‍സരിക്കുന്ന വാര്‍ഡാണെങ്കിലും ഇത്തവണ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനു നല്‍കുകയായിരുന്നു.
ഡെന്നിവര്‍ഗീസ് പത്തനംതിട്ട ജില്ലാ കോടതിയിലെ അഭിഭാഷകനാണ്. സഹോദരനായ ഡെല്‍സണ്‍ വര്‍ഗീസ് പത്തനാപുരം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.ക്രൈസ്തവ വോട്ടുകളുടെ മുന്‍തൂക്കവും ഇരുവരുടേയും കുടുംബ ബന്ധങ്ങളുമാണ് ഇവിടെ പോരാട്ടത്തിനു സഹോദരന്‍മാരെ മല്‍സരിപ്പിക്കാന്‍ മുന്നണികളെ പ്രേരിപ്പിച്ചത്.