KB Ganesh Kumar
Member of the Kerala Legislative Assembly
Trivandrum  2023 : Photo by : J Suresh

Image Credit: Malayala Manorama

സ്ത്രീകളോട് തനിക്ക് ആദരവും സ്നേഹവും ബഹുമാനവും കരുതലുമാണ് ഉള്ളതെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കൂടെ അഭിനയിച്ച ഒരാളും തന്നെക്കുറിച്ച് മോശം പറയില്ലെന്നും അതാണ് ഹേമ കമ്മിറ്റിയില്‍ പോലും തന്‍റെ പേര് ആരും പരാമര്‍ശിക്കാതിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഡിഡി ടോക്സിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഭാഗ്യം കൊണ്ട് ഹേമ കമ്മിറ്റിയില്‍ നിന്ന് രക്ഷപെട്ട ആളല്ല താനെന്നും ഒരു ജ്യേഷ്ഠ സഹോദരന്‍റെ സ്ഥാനത്ത് നിന്നാണ് താന്‍ പെരുമാറാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. കൂടെ അഭിനയിച്ച ആരോടും നിങ്ങള്‍ക്ക് ചോദിക്കാം. ഒരാളും മോശമായി അഭിപ്രായം പറയില്ല. അവരോട് ഞാന്‍ വളരെ സ്നേഹത്തിലാണ് പെരുമാറാറുള്ളത്. എന്‍റെ അമ്മയോട് എനിക്ക് വളരെ സ്നേഹമായിരുന്നു. സ്ത്രീകളോട് വളരെ ബഹുമാനത്തോടെയും ആദരവോടെയും അവരോട് വളരെ കരുതലോടെയും മാത്രമേ ഇടപെടാറുള്ളൂ. അതെനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഇതിലൊന്നും നമ്മുടെ പേര് ആരും പരാമര്‍ശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപെട്ടതല്ല.ഞാന്‍ അങ്ങനെ ചെയ്യില്ല. കാരണം എന്നെപ്പറ്റി ഒരു സഹോദരനെപ്പോലെയോ, സുഹൃത്തിനെ പോലെയോ ഉള്ള സ്നേഹബന്ധമാണ് ഉള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവരെല്ലാം ജ്യേഷ്ഠനെപ്പോലെയാണ് കരുതുന്നത്'- ഗണേഷ് കുമാര്‍ വിശദീകരിച്ചു. 

ജീവിതത്തില്‍ താന്‍ ഒരാളെയും ഉപദ്രവിച്ചിട്ടില്ലെന്നും അങ്ങനെയെങ്കില്‍ താന്‍ ഇന്ന് മന്ത്രിയായി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് ഓരോരുത്തരെ രാഷ്ട്രീയ എതിരാളികള്‍ ഇറക്കാറുണ്ടെന്നും ആദ്യത്തെ ഇലക്ഷന്‍ മുതല്‍ തന്നെക്കുറിച്ച് പലവൃത്തികേടുകളും പറയുന്നുണ്ടെന്നും എന്നിട്ടും താന്‍ ജയിച്ചില്ലേ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പാകുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ട് പിടിക്കാന്‍ ആരെങ്കിലും ഇറങ്ങിയിട്ട് ഉമ്മന്‍ചാണ്ടിയുടെ കഥ പറയും. തികഞ്ഞ ജാതി പ്രചരണമാണത്.ഉമ്മന്‍ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ല'- അദ്ദേഹം വിശദീകരിച്ചു. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും തന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ ബോധവാനല്ലെന്നും മന്ത്രി വ്യക്തമാക്കി.മനസാക്ഷിക്ക് മുന്നില്‍ മിടുക്കനാണോ എന്ന് മാത്രമേ നോക്കാറുള്ളൂവെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

പത്താനാപുരത്തുകാരുടെ കാര്യത്തില്‍ ഒരു വിശ്വാസക്കുറവും ഇല്ലെന്നും നാട്ടുകാര്‍ക്ക് തന്നോട് സ്നേഹമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. പത്താനാപുരത്ത് ഇന്ന് കാണുന്നതെല്ലാം ഞാന്‍ കൊണ്ടുവന്നതാണ്. 25 വര്‍ഷം കൊണ്ടുള്ള എന്‍റെ കഠിനാധ്വാനമാണ്. ആ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിച്ചതെല്ലാം കൊണ്ടുകൊടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്. ഇതൊക്കെ ആയിട്ടും എന്നെ വേണ്ടെന്ന് തോന്നിയാല്‍ അത് അംഗീകരിക്കു'മെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Kerala Transport Minister KB Ganesh Kumar has stated that his absence from the Hema Committee report is a result of his deep respect and care for women in the film industry. In a recent interview, Ganesh Kumar emphasized that he treats his female co-stars like a protective elder brother and has never misbehaved with anyone. He clarified that he didn't escape the report by luck but by maintainig a clean and dignified professional life for over 25 years. The Minister also addressed political allegations regarding the late Oommen Chandy, dismissing them as caste-based propaganda during election times. Ganesh Kumar reaffirmed his commitment to the people of Pathanapuram, highlighting his developmental work in the constituency over two decades. He also mentioned that he leads a disciplined life without alcohol and remains accountable only to his conscience. His statements come amidst ongoing discussions about safety and ethics within the Malayalam cinema industry in early 2026. The Minister challenged his political rivals, stating that voters have consistently supported him despite various smear campaigns. He remains confident in his legacy both as an actor and a politician in Kerala. The interview has sparked conversations about the professional conduct of veterans in the Malayalam film industry.