പത്തനംതിട്ട കുമ്പളത്താമണ്ണിലെ കടുവ അഞ്ചാംദിനവും കൂട്ടില്‍ വീണില്ല. തോട്ടങ്ങളിലെ കാട് വെട്ടാത്തതാണ് വന്യജീവികള്‍ വിഹരിക്കാന്‍ കാരണം എന്നാണ് നാട്ടുകാരുടെ പരാതി. കാട് വെട്ടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും സ്ഥലം ഉടമകളുടെ സഹകരണം കുറവാണ്.
റബര്‍ വില ഇടിഞ്ഞതോടെ പലതോട്ടങ്ങളിലും ടാപ്പിങ് നിര്‍ത്തി. ഇതോടെ കാട് കയറി.വന്യമൃഗശല്യം കാരണം പലരും കപ്പ,ചേന,വാഴ കൃഷികള്‍ നിര്‍ത്തി അങ്ങനെ സാധാരണ കൃഷിയിടങ്ങളിലും കാട് വളര്‍ന്നു. വനത്തിനോട് ചേര്‍ന്ന തോട്ടങ്ങളിലെ കാടുകളിലൂടെയാണ് കടുവയും പുലിയും കാടിറങ്ങുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. പകല്‍ സമയത്ത് ഒളിക്കാനും ഇടമായി
വനമേഖലയോട് അടുത്ത തോട്ടങ്ങളിലെ കാട് വെട്ടാന്‍ നേരത്തേ തന്നെ പഞ്ചായത്ത് സെക്രട്ടറി സ്ഥലം ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. പൂര്‍ണതോതില്‍ സ്ഥലം ഉടമകള്‍ സഹകരിക്കുന്നില്ല എന്നാണ് പരാതി. കൂടുവച്ച പരിസരത്ത് തന്നെ കടുവയുണ്ട് എന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍.കടുവ സ്ഥലം വിടുമെന്ന ഭീതിയിലാണ് കാടിളക്കിയുള്ള പരിശോധന നടത്താത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.