jankar

കൊല്ലം പെരുമണ്‍ പേഴുംതുരത്ത് ജങ്കാര്‍ സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകളായി. മണ്‍റോതുരുത്തില്‍ നിന്നും കൊല്ലത്തെത്താനുള്ള എളുപ്പമാര്‍ഗമാണ് ജങ്കാര്‍ സര്‍വീസ്. ജങ്കാര്‍ മുടങ്ങിയതോടെ  25 കിലോമീറ്റര്‍ ചുറ്റിയാണ് ഇപ്പോള്‍ ഇവിടുള്ളവര്‍ കൊല്ലത്തെത്തുന്നത്. 

ജങ്കാര്‍ സര്‍വീസ് മുടങ്ങുന്നത് ഇവിടെ പതിവാണ്. ഇപ്പോള്‍ സര്‍വീസ് മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. സര്‍വീസ് എന്ന് തുടങ്ങുമെന്ന് നാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ ഉത്തരമില്ലാതെ അധികാരികള്‍ കൈമലര്‍ത്തുകയാണ്. പാലം പണി എന്നു പൂര്‍ത്തിയാകുമെന്നതിലും ആര്‍ക്കും ഒരു നിശ്ചയവുമില്ല. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഏക ആശ്രയമായ ജങ്കാര്‍ സര്‍വീസ് എത്രയും വേഗം സര്‍വീസ് തുടങ്ങണമെന്നതാണ് ഇവരുടെ ആവശ്യം.

ENGLISH SUMMARY:

The Jankar ferry service at Perumthuruth in Perumon, Kollam has been non-operational for weeks. The ferry is a vital and easy transport link for residents traveling from Monroe Thuruthu to Kollam. With the service halted, locals are now forced to take a detour of about 25 kilometers to reach Kollam.