തിരുവനനന്തപുരം തൈക്കാട് ഗവ.മോഡല്‍ ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ പ്രഥമ ബാലഭാസ്കര്‍ പുരസ്കാരം ഗായകന്‍ ശ്രീനിവാസിന്. നഴ്സറിമുതല്‍ പത്താംക്ലാസ് വരെ ബാലഭാസ്കര്‍ പഠിച്ചത് ഇവിടെയാണ്. ശ്രീനിവാസും മോഡല്‍സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്.
അന്നത്തെ കാലത്ത് കൂട്ടുകാര്‍ക്കുവേണ്ടി പതിവായി പാടിയിരുന്ന സൂപ്പര്‍ഹിറ്റ് സിനിമാപാട്ടുകളിലൊന്ന് വീണ്ടും സ്കൂള്‍ മുറ്റത്ത് അവതരിപ്പിച്ച് ശ്രീനിവാസ്. ഋഷികപൂറും ഡിംപിള്‍ കപാഡിയയും തകര്‍ത്തഭിനയിച്ച ബോബി എന്ന ചിത്രത്തിലെ ഗാനം ഇന്നത്തെ തലമുറ അറിയുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പാടിയത്. മോഡല്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ ആദ്യ ബാലഭാസ്കര്‍ പുരസ്കാരം ചലച്ചിത്രതാരം മേനകാ സുരേഷ് ശ്രീനിവാസിന് സമ്മാനിച്ചു
കോട്ടയ്ക്കകത്തെ അഗ്രഹാരത്തില്‍ നിന്ന് മോഡല്‍ സ്കൂളില്‍ നടന്നോ സൈക്കിളിലോ ഒക്കെ വന്നുപഠിച്ച കാലം ഓര്‍ത്തെടുത്ത് ശ്രീനിവാസ് ബാലഭാസ്കറിന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നവരിലൊരാളായ പാര്‍വതീപുരം പത്മനാഭ അയ്യരും അനുഭവങ്ങള്‍ പങ്കിട്ടു. പുതിയ തലമുറയ്ക്കൊപ്പം കുശലം പറഞ്ഞ് ചിത്രങ്ങളെടുത്ത് ഒന്നരമണിക്കൂറിലേറെ ചെലവിട്ടശേഷമാണ് ശ്രീനിവാസ് മടങ്ങിയത്