വര്‍ക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; ബേപ്പൂര്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിലും ആളില്ല

Floating-Bridge
SHARE

വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തെതുടര്‍ന്നുള്ള ആശങ്ക കോഴിക്കോട് ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജിനെയും ബാധിച്ചു. സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിക്കുന്നുണ്ടെങ്കിലും ഒഴുകുംപാലത്തിലേക്ക് മൂന്നുദിവസത്തിനിടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. 

ബേപ്പൂരില്‍ ഒന്നര വര്‍ഷം മുന്‍പാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. വൈകുന്നേരങ്ങളില്‍ ബീച്ചിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണം ഈ പാലമായിരുന്നു, എന്നും തിരക്കോടുതിരക്ക്.  എന്നാല്‍ മൂന്നുദിവസമായി പാലത്തില്‍ കയറുന്നവരുടെ എണ്ണം കുറഞ്ഞു. ലൈഫ് ജാക്കറ്റ് ധരിച്ചശേഷമേ പാലത്തിലേക്ക് കയറ്റു. ശക്തമായ തിരയുള്ളപ്പോള്‍ പ്രവേശനം അനുവദിക്കില്ല. മുഴുവന്‍സമയവും സുരക്ഷാ ജീവനക്കാരുമുണ്ട്. ഒരുസമയം 50 പേര്‍ക്കുമാത്രമാണ് പ്രവേശനം. ഒരാള്‍ക്ക് 15 മിനിറ്റ് പാലത്തില്‍ ചെലവഴിക്കാം. 

After Varkala floating bridge incident, Beypore also seems empty.

MORE IN SOUTH
SHOW MORE