
കാർഷിക മാലിന്യം ഒഴുകി പോകാതെ കെട്ടിക്കിടന്ന് വൈക്കം വെച്ചൂരിൽ ഗുരുതര പരിസ്ഥിതിമലിനീകരണം. നെൽകൃഷിക്കായി നിലമൊരുക്കുന്നതിന്റെ മാലിന്യം ഒഴുകിപോകാൻ മാർഗ്ഗമില്ലാത്തതാണ് കാരണം.തോടുകളിൽ മാലിന്യം നിറഞ്ഞതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ.
വൈക്കോൽ അഴുകി കീടനാശിനികൾ കലർന്ന വെള്ളം തോടുകളിൽ കെട്ടികിടന്ന് ദിവസങ്ങൾ പിന്നിട്ടതോടെ ദുർഗന്ധത്തിലും രോഗഭീതിയിലുമാണ് പ്രദേശം.. രണ്ടാം കൃഷിക്കായി നിലമൊരുക്കുന്ന വലിയപുതുക്കരി, അരികുപുറം പാടശേഖരങ്ങൾക്ക് സമീപ തോടുകളിലെ വെള്ളമാണ് ഇങ്ങനെ കറുത്ത നിലയിലായത്.
ജലസ്രോതസുകളിൽ എക്കലടിഞ്ഞ് നീരൊഴുക്ക് നിലച്ച് കിടക്കുന്നതും വേമ്പനാട്ട് കായൽവെള്ളം ഉയർന്ന് നിൽക്കുന്നതുമാണ് വെച്ചൂരിലെ ഈ സ്ഥിതിക്ക് കാരണമെന്ന് കർഷകർ. നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള തോടുകളിലെ അശാസ്ത്രീയ പാല നിർമ്മാണങ്ങളും സ്ഥിതി രൂക്ഷമാക്കി .. 4 ദിവസം മുമ്പ് തോട്ടിലെ മീനുകളും വ്യാപകമായി ചത്തുപൊങ്ങിയിരുന്നു. സമഗ്രപഠനം നടത്തി
വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടുകയും കാർഷിക മേഖലയിലുള്ള തോടുകളിലെ ശുചീകരണവും നടത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ആകും പ്രദേശത്തുണ്ടാവുക.