കൊല്ലം ജില്ലാ സ്കൂള്‍ കലോത്സവത്തിന് അഞ്ചലിൽ തുടക്കമായി

കൊല്ലം ജില്ലാ സ്കൂള്‍ കലോത്സവത്തിന് അഞ്ചലിൽ തുടക്കമായി. പന്ത്രണ്ടുവേദികളിലായി ആറായിരത്തിലധികം വിദ്യാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഡിസംബര്‍ രണ്ടു വരെയാണ് കലോത്സവം. 216 പോയന്റുമായി ചാത്തന്നൂര്‍ ഉപജില്ലയാണ് മുന്നില്‍.

പന്ത്രണ്ട് വേദികളിലായി ആറായിരത്തി മുന്നുറ് പ്രതിഭകളാണ് മല്‍സരിക്കുന്നത്. 138 മത്സരയിനങ്ങളാണുളളത്. ഭരതനാട്യം, മോണോആക്ട്, കുച്ചിപ്പുടി, മോഹിനിയാട്ടം, തിരുവാതിര, പദ്യപാരായണം എന്നിവ പൂര്‍ത്തിയായി. 

തിരുവാതിര മല്‍സരത്തിന്റെ ഫലനിര്‍ണയം സുതാര്യമല്ലെന്നാരോപിച്ച് ചില മല്‍സരാര്‍ഥികള്‍ പ്രതിഷേധിച്ചു. പിന്നീട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.  ധനമന്ത്രി കെ.എൻ ബാലഗോപാലാണ് കലോല്‍സവം ഉദ്ഘാടനം ചെയ്തത്.