സന്ധ്യ കഴിഞ്ഞാൽ ഡോക്ടർമാരില്ലാതെ വെമ്പായം ആശുപത്രി; വലഞ്ഞ് രോഗികൾ

തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര സർക്കാർ ആശുപത്രി നാഥനില്ലാ കളരിയെന്ന് ആക്ഷേപം. സന്ധ്യ മയങ്ങിയാൽ പിന്നെ ഡോക്ടർമാരില്ല. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേരാണ് രാത്രികാലങ്ങളിൽ ഇവിടെ ചികില്‍സതേടി എത്തുന്നത്

വെമ്പായം, വട്ടപ്പാറ, കന്യാകുളങ്ങര, തേക്കട, മാണിക്കൽ, പുല്ലമ്പാറ, പോത്തൻകോട്മേഖലകളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. എം സി റോഡിൽ രാത്രി കാലങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ ഇവിടെ എത്തിച്ചാൽ ഡോക്ടർ ഇല്ലാത്ത അവസ്ഥ. അടിയന്തര ചികില്‍സക്ക് എത്തുന്നവര്‍ക്കും ദുരിതം

.കിടത്തി ചികില്‍സയിലുള്ള രോഗികളും ഇതോടെ ദുരിതത്തിലായി.  ഇവരെ പിന്നെ തിരുവനന്തപുരം മെഡിക്കൽ കൊളജിൽ എത്തിക്കാന്‍ അരമണിക്കൂറിലേറെ വേണ്ടിവരും .ഇരുപത്തഞ്ചിലേറെ രോഗികൾ ഇവിടെ കിടത്തി ചികില്‍സയിലുണ്ട്. നൂറിലധികം പേർരാത്രി കാലങ്ങളിൽ ഒ പി യിൽ ചികില്‍സ തേടിയെത്താറുണ്ട്. പിന്നെ ഇവരുടെ ആശ്രയം നെടുമങ്ങാട് ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുമാണ്. മുന്‍പ് ഇവിടെ രാത്രിഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നു.