ആമയിഴഞ്ചാന്‍ നവീകരിക്കാന്‍ ഇറങ്ങി; പുത്തരിക്കണ്ടം മൈതാനം നശിപ്പിച്ചു

തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ നവീകരിക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍ നശിപ്പിച്ചത് പുത്തരിക്കണ്ടം മൈതാനത്തേക്കൂടി. തോട്ടില്‍ നിന്ന് വാരിയ മണ്ണും മാലിന്യങ്ങളും കോര്‍പറേഷന്‍ പുത്തിരക്കണ്ടം മൈതാനത്ത് ഉപേക്ഷിച്ചതോടെ മൈതാന നവീകരണവും പെരുവഴിയിലായി. 

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും വ്യാപാര മേളകളും നടന്നിരുന്ന മൈതാനത്തിന്റെ അവസ്ഥയാണ് ഇത്. പ്ലാസ്ടിക് മാലിന്യങ്ങള്‍ പോലും മൈതാനത്ത് നിന്ന് മാറ്റിയില്ല. ഇവിടെ  ഉപേക്ഷിക്കപ്പെട്ട് മാലിന്യം മാറ്റുമെന്ന പ്രഖ്യാപനം കോര്‍പറേഷന്‍ മറന്നതു പോലെയാണ്.    മണ്ണ്  രണ്ടാള്‍ പൊക്കത്തില്‍ കിടക്കുന്നു. 

ഉപേക്ഷിക്കപ്പെട്ട മാലിന്യത്തില്‍ നിന്ന് തളിര്‍ത്ത പച്ചക്കറിച്ചെടികള്‍ വരെ കാണാം.  മൈതാനം  മാലിന്യനിക്ഷേപം കേന്ദ്രമാക്കിയത് അതിനെ ആശ്രിയിച്ചു ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍  ഉള്‍പ്പെടുത്തി  മൈതാനം നവീകരിക്കാനുള്ള പദ്ധതി തുടങ്ങിയതാണ്. എന്നാല്‍ മാലിന്യം വന്നു നിറന്നതോടെ അതും ഇഴയുകയാണ്. പുത്തിരിക്കണ്ടം മൈതാനം പഴയനിലയിലേക്ക് എത്തിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്റെ പുതിയ ഭരണസമിതി പ്രഖ്യാപിച്ച പദ്ധതികളില്‍ മനസുവെയ്ക്കുക തന്നെ വേണം