പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം നവീകരണം; ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും

പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ സ്റ്റേഡിയം നവികരണ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പത്തനംതിട്ട നഗരസഭയുടെ തീരുമാനം. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ഉയര്‍ത്തി കഴിഞ്ഞ ഭരണസമിതി നിഷേധിച്ച പ്രവര്‍ത്തിയാണ് നഗരസഭയുടെ ആദ്യകൗണ്‍സില്‍ പ്രാവര്‍ത്തീകമാക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷപ്രതിഷേധം ആളെപ്പറ്റിക്കാനാണെന്ന് നഗരസഭാചെയര്‍മാന്‍ പറഞ്ഞു. 

നഗരസഭയില്‍ അധികാരത്തിലേറിയാല്‍ പ്രഥമപരിഗണന മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണത്തിനാണെന്ന് തിരഞ്ഞെടുപ്പിനുമുന്‍പെ ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു.  സ്റ്റേഡിയത്തിനപ്പുറം മറ്റുപൊതുവിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കണമെന്ന് പ്രഥമയോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, പ്രതിഷേധം മറികടന്ന് സ്റ്റേഡിയം നവീകരണവുമായി മുന്നോട്ടുപോകാന്‍ തീരുമാനവുമെടുത്തു. എതിര്‍പ്പുവകവയ്ക്കാതെ സ്റ്റേഡിയം നവീകരണത്തിന് അനുമതിനല്‍കിയത് രാഷ്ട്രീയലാക്കോടെയാണ് പ്രതിപക്ഷം ആരോപിച്ചു.പത്തനംതിട്ടയുടെ ഭാവിവകസനത്തിന്റെ അടിത്തറയാകും സ്റ്റേഡിയംനവീകരണമെന്ന് എം.എല്‍.എ പ്രതികരിച്ചു.കാലങ്ങളായി മുനിസിപ്പല്‍ സ്റ്റേഡിയം നിലവാരത്തകര്‍ച്ചയില്‍ തുടരാന്‍ തുടങ്ങിയിട്ട്.