വീടും പരിസരവും വെള്ളത്തിനടിയിൽ; മൃതദേഹം സംസ്കരിക്കാനിടമില്ല; ദുരിതം

മടവീഴ്ചയിൽ വീടും പരിസരവും വെള്ളത്തിനടിയിലായതോടെ  വെള്ളക്കെട്ടിൽ മൃതദേഹം സംസ്കരിക്കേണ്ട ഗതികേടിലാണ് ആലപ്പുഴ കൈനകരി നിവാസികൾ.  കനകാശേരി, പടിഞ്ഞാറേചിറ  ഉദിൻ ചുവട്ടിൽ വീട്ടിൽ കരുണാകരൻ്റെ മൃതദേഹമാണ് വെള്ളത്തിൽ അടക്കേണ്ടി വന്നത്. 

ഇത്‌ കുട്ടനാട്ടുകാർക്ക് പുതുമയുള്ള കാഴ്ചയല്ല, പക്ഷെ ദൈന്യത നിറഞ്ഞൊരു ജീവിതചിത്രമാണ്. ഈ വെള്ളപ്പൊക്കം സർക്കാർ അനാസ്ഥ മൂലം ഉണ്ടായതാന്.2018 മുതൽ കോടികൾ ചെലവിട്ട് നിർമ്മിച്ച പുറംബണ്ട്  തകർന്നതാണ് കാരണം. വഴിമുട്ടിയ ജീവിതങ്ങൾക്ക് മുന്നിൽ വെള്ളം പ്രതിസന്ധി തീർത്തപ്പോൾ കൂട്ടത്തിൽ ഒരാളെ മരണം കൊണ്ടുപോയി. ഈ വെള്ളക്കെട്ടിൽ മൃതദേഹം സംസ്കരിക്കാതെ വേറെ വഴിയില്ല 

കൈനകരി പഞ്ചായത്തിൽ 15-ാം വാർഡിൽ  ഉദിൻ ചുവട്ടിൽ വീട്ടിൽ കരുണാകരൻ്റെ മൃതദേഹമാണ്  വെള്ളത്തിൽ അടക്കേണ്ടി വന്നത്. മടവീഴ്ച ഉണ്ടായി 3 ആഴ്ച കഴിഞ്ഞിട്ടും വെള്ളത്തിൽ കിടക്കേണ്ടി വരുന്ന നാനൂറിലധികം  കുടുംബങ്ങളുടെ ദുരിതജീവിതത്തിന്റെ നേർ കാഴ്ചയാണിത്. പുറംബണ്ട നിർമിക്കാനുള്ള ഭരണാനുമതി, ടെണ്ടർ , കരാർ എന്നിങ്ങനെയുള്ള പതിവ് സർക്കാർ അനുഷ്ഠാഠാനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. സ്വസ്ഥമായി കിടന്നുറങ്ങാനുള്ള സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് കലക്‌ടറേറ്റിനു മുന്നിൽ സമരം വരെ നടത്തുകയാണ് കൈനകരി നിവാസികൾ.