ശബരിമല പാതയില്‍ മണ്ണിടിച്ചിലും, മരം വീഴലും തുടര്‍ക്കഥ.

ശബരിമല പാതയില്‍ മണ്ണിടിച്ചിലും, മരം വീഴലും തുടര്‍ക്കഥ. കഴിഞ്ഞദിവസം റോഡിന് കുറുകെ വന്‍മരം കടപുഴകി വീണു. തുടര്‍ന്ന് പമ്പയില്‍ ഔദ്യോഗിക ആവശ്യത്തിനുപോയ പൊലീസുകാരാണ് തടസം നീക്കിയത്.

ചാലക്കയത്തിന് സമീപമാണ് റോഡിനുകുറുകെ മരം വീണത്. തുടര്‍ന്ന് വാഹനങ്ങളുമായി വിവിധ ആവശ്യങ്ങള്‍ക്ക് പോയവര്‍ വഴിയില്‍കുടുങ്ങി. കൂട്ടത്തില്‍ പൊലീസുകാരും. പത്തനംതിട്ടയില്‍ നിന്ന് പമ്പയില്‍ ഔദ്യോഗിക ആവശ്യത്തിനുപോയ പൊലീസുകാരുടെ നേതൃത്വത്തില്‍ മരം മാറ്റിയാണ് വഴിയൊരുക്കിയത്. 

വഴിയില്‍ മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിനാല്‍ വിവരം അറിയിക്കുന്നതുപോലും ദുഷ്കരമാണ്.  ഇതെ തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ ഒന്നരമണിക്കൂറിലെറെ വഴിയില്‍പെട്ടു. ശബരിപാതയില്‍ പലയിടത്തും റോഡിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്