മാലിന്യക്കൂമ്പാരമായി എഴുകോൺ ചന്ത; അനാസ്ഥ തുടർന്ന് പഞ്ചായത്ത്

മാലിന്യം കുന്നുകൂടി കൊല്ലം എഴുകോൺ ചന്ത. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടടുത്തായിട്ടും ചന്തയിൽ നിന്നു മാലിന്യം നീക്കാൻ നടപടിയില്ല. പകർച്ചവ്യാധി പ്രതിരോധത്തിന് നാടെങ്ങും പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഏഴുകോൺ ചന്തയിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത്. മാലിന്യം ഒഴുകി  സീമപത്തെ ഓടയിലേക്കും പരിസരത്തെ കിണറുകളിലും എത്തിയിട്ടുണ്ട്. മഴപെയ്താൽ അസഹനീയമായ ദുർഗന്ധവുമാണ്. പഞ്ചായത്തിൻ്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ലക്ഷങ്ങൾ ചെലവാക്കി പണിത മാലിന്യ സംസ്കരണ കേന്ദ്രം നിലവിൽ പ്രവർത്തന രഹിതമാണ്. എന്നാൽ ചന്തയിൽ നിന്നു മാലിന്യം ഉടൻ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി വിശദീകരിച്ചു.