വാമനപുരം നദിയുടെ സമീപത്തുകൂടിയുള്ള റോഡിനു കൈവരിവേണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം ആറ്റിങ്ങലില്‍ വാമനപുരം നദിയുടെ സമീപത്തുകൂടിയുള്ള റോഡിനു കൈവരിവേണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇവിടെ സ്കൂള്‍ബസ് അടക്കമുള്ള വാഹനങ്ങള്‍ പലതവണ നദിയിലേക്ക് വീണിട്ടുണ്ട്.

ദേശീയപാതയില്‍ നിന്നു ചിറയിന്‍കീഴിലേക്ക് പോകാനുള്ള പ്രധാന ഇടവഴിയാണ് മാമം പാലത്തിനു സമീപത്തു നിന്നും ആരംഭിക്കുന്ന ഈ റോഡ്. ഏകദേശം ഒരു കിലോമീറ്ററോളം വാമനപുരം നദിയ്ക്കു സമീപത്തുകൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്. സമീപത്തുള്ള സ്കൂളില്‍ നിന്നു 30 കുട്ടികളേയും കൊണ്ട് നദിയിലേക്ക് വീണിരുന്നു .നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് അന്നു കുട്ടികളെ കരയ്ക്കെത്തിക്കാന്‍ സാധിച്ചത്.അന്നുമുതല്‍ നാട്ടുകാര്‍ കൈവരി ആവശ്യമായി അധികാരികള്‍ക്കു മുന്നില്‍ വയ്ക്കുന്നു.പിന്നേയും ധാരാളം വാഹനങ്ങള്‍ നദിയിലേക്ക് വീഴുകയും ചെയ്തു

എം.പി, എം.എല്‍.എ, തദ്ദേശ പ്രതിനിധികള്‍ എന്നിവരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇന്നും വാഗ്ദാനമായി തന്നെ നില്‍ക്കുന്നു.