ആശ്രാമം മൈതാനത്തേത് അശാസ്ത്രീയ നിർമാണങ്ങൾ; സമരവുമായി കോൺഗ്രസ്

കൊല്ലം ആശ്രാമം മൈതാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് എതിരെ കോൺഗ്രസ് സമരത്തിൽ. മൈതാനത്തെ കോൺക്രീറ്റ് കാടായി മാറ്റുന്നുവെന്ന് ആരോപിച്ച്  ശിൽപ നിർമാണം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. അശാസ്ത്രീയ നിർമാണങ്ങൾക്കെതിരെ പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി ആശ്രാമം മൈതാനത്ത് എന്തൊക്കെയോ പണിയുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള ലളിതകലാ അക്കാദമിയും ചേർന്ന് നിർമിക്കുന്ന അഷ്ട ശിൽപമാണ് ഒടുവിലത്തേത്. നഗരത്തിലെ തുറസായ പ്രദേശത്തെ കോൺക്രീറ്റ് കാടായി മാറ്റരുതെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

എന്നാൽ പരിസ്ഥിതിക്ക് യാതൊരു നാശവുമുണ്ടാക്കാതെയാണ് ശിൽപ നിർമാണമെന്ന്  ലളിത കലാ അക്കാദമിയും ശിൽപികളും പറയുന്നു. പരിസ്ഥിതി പ്രാധാന്യമേറെയുള്ള പ്രദേശമാണ് ആശ്രാമം മൈതാനം. ഇവിടെ നിർമാണങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ കഴിഞ്ഞെ കുറെ വർഷമായി ഇതൊന്നും പാലിക്കപെടുന്നില്ല.