കൊല്ലത്തെ മൽസ്യ വിൽപനയിലെ തർക്കം പരിഹരിച്ചു

മല്‍സ്യ വില്‍പനയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കയറ്റുമതിക്കാരുടെ പ്രതിനിധികൾക്ക് ഹാര്‍ബറുകളിലേക്ക് പാസ് അനുവദിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. എന്നാല്‍ മീനിന് മതിയായ വില ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലേലക്കാര്‍ക്ക് പ്രത്യേകിച്ച് കയറ്റുമതിക്കാരുടെ പ്രതിനിധികൾക്ക് പാസ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിന്നു മല്‍സ്യം വാങ്ങിയിരുന്നില്ല. നിസഹകരണത്തെ തുടര്‍ന്ന് മീന്‍ ബോട്ടില്‍ തന്നെ കെട്ടികിടക്കുന്ന അവസ്ഥയുണ്ടായി. 300 പേർക്ക് ഊഴമനുസരിച്ച് ഹാർബറിൽ പ്രവേശിക്കാന്‍ അനുമതി നല്‍കിയതോടെ പ്രശ്ന പരിഹാരമായി.

രാവിലെ ആറു മുതല്‍ 10 വരെ ചെറുകിട കച്ചവടക്കാര്‍ക്കും ഹാര്‍ബറുകളില്‍ നിന്നു മീന്‍ വാങ്ങാം. എന്നാല്‍ നിയന്ത്രണം മത്സ്യഫെഡിനെ സഹായിക്കാനാണെന്ന് ഒരു വിഭാഗം ലേലക്കാരും ചെറുകിട കച്ചവടക്കാരും ആരോപിക്കുന്നു. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കൂടുതല്‍ മല്‍സ്യം