കുളത്തൂപ്പുഴയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷിനാശം

മഴക്കാലമായിട്ടും കൊല്ലം ജില്ലയുടെ കിഴക്കന്‍ േമഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യം ഒഴിയുന്നില്ല. കുളത്തൂപ്പുഴയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

കുളത്തൂപ്പുഴ പഞ്ചായത്തിലെ പതിനഞ്ച് ഏക്കര്‍ പ്രദേശത്താണ് കാട്ടാന ഇറങ്ങിയത്. നാട്ടുകാര്‍ പണിത മുള്ളിവേലിയും തകര്‍ത്ത് എത്തിയ കാട്ടാനക്കൂട്ടം കണ്ണില്‍ കണ്ടതെല്ലാം പിഴുതെറിഞ്ഞു. വാഴ,റബ്ബര്‍,തെങ്ങ്,പ്ലാവ്,കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പടെ എല്ലാം നശിപ്പിച്ചു.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്. വൈദ്യുതി വേലി സ്ഥാപിച്ച് കൃഷിയും ജീവനും സംരക്ഷിക്കണമെന്നാണ് മലയോര ജനതയുടെ ആവശ്യം.