എ.സി കനാല്‍ തുറക്കാന്‍ തീരുമാനമായില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ എ.സി കനാൽ തുറക്കണമെന്ന നിര്‍ദേശം ഇനിയും നടപ്പായില്ല. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യമായിരുന്നിട്ടും പലകാരണങ്ങളാല്‍ നീട്ടികൊണ്ടുപോകുകയാണ്. കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധസമരം നടത്തി.

ആലപ്പുഴ–ചങ്ങനാശേരി റോഡിന് സമാന്തരമായാണ് എ.സി കനാല്‍. ഇതിന്റെ ആഴംകൂട്ടി, പള്ളാത്തുരുത്തി ഭാഗത്ത് ആറ്റിലേക്ക് തുറക്കണമെന്ന നിര്‍ദേശമാണ് ഇനിയും നടപ്പാകാത്തത്. അങ്ങനെ വന്നാല്‍ പ്രളയജലം കനാലിലൂടെ സുഗമമായി ഒഴുകിപ്പോകും പക്ഷേ ഇപ്പോള്‍ തടസങ്ങള്‍ ഏറെയാണ്

ഈ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധ ജലയാത്ര നടത്തിയത്. സമരം ഡിസിസി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് ചാനലിന്റെ ആഴം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസവും കോണ്‍ഗ്രസ് പ്രതിഷേധ ജലയാത്ര നടത്തിയിരുന്നു