കൊട്ടാരക്കരയില്‍ തെരുവ് നായ ശല്യം രൂക്ഷം

കൊല്ലം കൊട്ടാരക്കരയില്‍ തെരുവ് നായ ശല്യം. ആളുകളെ കടിക്കുന്നതിന് പുറേ നായ്ക്കള്‍ വളര്‍ത്തു മൃഗങ്ങളെയും ആക്രമിക്കുകയാണ്.  കൂടിന്റെ കതക് കടിച്ച് തുറന്നാണ് നായ്ക്കള്‍ കോഴികളെ പിടികൂടിയത്. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശിനിയായ രത്നമ്മയുടെ കോഴികളെയാണ് നായ്ക്കള്‍ കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതുകൊണ്ട് മറ്റു കോഴികള്‍ രക്ഷപെട്ടു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കൊട്ടാരക്കര മേഖലയില്‍ ഒട്ടേറെ ആളുകളെയും തെരുവ് നായ്ക്കള്‍ കടിച്ചു. വിവിധ സന്നദ്ധ സംഘടകള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വാദം.