ചുവര്‍ചിത്രവും കാര്‍ട്ടൂണും ഒന്നിച്ച് ഒരു കലാപ്രദര്‍ശനം

ചുവര്‍ചിത്രവും കാര്‍ട്ടൂണും ഒന്നിച്ച്  ഒരു കലാപ്രദര്‍ശനം. തിരുവനന്തപുരം മ്യൂസിയം ഗാലറയില്‍ രണ്ടു സ്ത്രീ ചിത്രകാരികളാണ്  വര്‍ണോല്‍സവം എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പ്രദര്‍ശനം സമാപിക്കും. 

മലയാളത്തിന്റെ സ്വന്തം ചുമര്‍ ചിത്രങ്ങുമായി വിരമിച്ച അധ്യാപിക വല്‍സല ജയചന്ദ്രനും കാര്‍ട്ടൂണുമായി രമാ ദേവി എസുമാണ് ഒന്നിച്ചത്. ലഗണപതി,രധാമാധവം, അപസരസ്,പുഷ്പകവിമാനം തുടങ്ങിയ ഹിന്ദുപുരാണങ്ങളിലെ കഥാപാത്രങ്ങള്‍ ആറുമാസത്തേലറെ എടുത്താണ് ചുവര്‍ചിത്രങ്ങളിലേക്ക് മാറ്റിയത്.

ആധുനിക ചിത്രകലയുടെ കാലത്തും ധാരളമാളുകളാണ്  ചുവര്‍ചിത്ര രചനയോട് താല്പര്യം കാണിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പടെയുള്ള സമകാലിക സംഭവങ്ങള്‍ കാര്‍ട്ടൂണുകളിലുണ്ട്. ലളിത കലാ അക്കാദമിയുടെ പുരസ്ക്കാരങ്ങള്‍ കിട്ടിയ കാര്‍ട്ടൂണുകളും മ്യൂസിയം ഗ്യാലറയില്‍ ആസ്വദിക്കാം.

ഒന്നിച്ച് വീണ്ടും കൂടുതല്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തണമെന്നാണ് ഈ രണ്ടു സ്ത്രീ ചിത്രകാരികളുടെയു മോഹം.