കരുണാകര ഗുരുവിന് ജന്മനാട്ടിൽ ആത്മീയ സൗധം

ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിന് ജന്മനാട്ടിൽ ആത്മീയ സൗധം. അൻപത് കോടി രൂപ ചെലവിലാണ് ആലപ്പുഴ ചന്ദിരൂരിൽ ജന്മസമുച്ചയം ഉയരുന്നത്. ശിലാസ്ഥപനം അമൃത ജ്ഞാന തപസ്വിനി നിർവ്വഹിച്ചു.

കൈതപ്പുഴ കായലിനോട് ചേർന്ന് അഞ്ചടിപ്പാടത്താണ് ഏറെ വിസ്മയങ്ങളോടെ  ആത്മീയ സൗധം പണിയുന്നത്. ഏഴ് ഏക്കറിൽ  മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണം നടക്കുക. ഗുരുവിന്റെ നൂറാം ജന്മദിനമായ  2027 സെപ്റ്റംബർ 1ന് ആദ്യഘട്ടം പൂർത്തിയാവും.

എഴുപത്തി അയ്യായിരം ചതുരശ്ര അടിയാണ് ജന്മഗൃഹ സമുച്ചയത്തിന്റെ മാത്രം വിസ്തീർണ്ണം.  ആത്മീയ പ്രഭാഷണങ്ങൾക്ക് വേദിയാകുന്ന മഹാമണ്ഡപം, ധ്യാന മണ്ഡപം, അന്നദാന മണ്ഡപം തുടങ്ങിയവയും ഇതിനോടൊപ്പം പണിയും.  ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജന്മഗൃഹ സമുച്ചയത്തിന് ശിലയിട്ടത്