പത്തനംതിട്ട ജില്ലായൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ സായ് സെന്റ് തോമസ് ചാംപ്യന്മാര്. ഫൈനലില്‍ കൈപ്പറ്റ സിക്സസിനെയാണ് സായ് സെന്റ് തോമസ് പരാജയപ്പെടുത്തിയത്. 22 അംഗ ജില്ലാ ടീമിനെ ചാംപ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുത്തു.
പ്രക്കാനത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഏകപക്ഷീയമായിരുന്നു സായ് സെന്റ് തോമസിന്റെ ജയം. സ്കോര്‍ 25–13,25–22,25–10. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 22 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കോളജ്, ക്ലബ് ടീമുകളായിരുന്നു ഇവ. ജില്ലാടീം തിരഞ്ഞെടുപ്പുകൂടിയായിരുന്നു ചാമ്പ്യന്‍ഷിപ്പ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 22 അംഗ ജില്ലാടീമിനെ ടൂര്‍ണമെന്റിന് നിന്ന് തിരഞ്ഞെടുത്തു.ജില്ലയിലെ മുന്നിരകളിക്കാരുള്പ്പെടെയുള്ളവര് ടൂര്‍ണമെന്റില്‍ പങ്കെടുത്തു