ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളം മീൻചന്തയിൽ; പഞ്ചായത്തിനെതിരെ പ്രതിഷേധം

ശബരിമല തീര്‍ഥാടകര്‍ക്കായി കൊല്ലം പത്തനാപുരം പഞ്ചായത്ത് ഇടത്താവളമൊരുക്കിയത് മീന്‍ ചന്തയിലെന്ന് ആരോപണം. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരെ നാട്ടുകാരും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി.

ശബിരമല തീര്‍ഥാടകര്‍ക്കായി പത്തനാപുരം പഞ്ചായത്ത് അനുവദിച്ച ഇടത്താവളമാണിത്. കല്ലുംകടവിലെ സാംസ്കാരിക നിലയത്തിലുള്ള മല്‍സ്യ ലേല കേന്ദ്രത്തിനോട് ചേര്‍ന്നാണ് അയ്യപ്പന്‍മാര്‍ക്ക് വിരിവെയ്ക്കാനുള്ള സ്ഥലം. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. പഞ്ചായത്തിനെതിരെ നാട്ടുകാരും രംഗത്തെത്തി.

വര്‍ഷങ്ങളായി കല്ലുംകടവിലെ സാംസ്കാരിക നിലയത്തിലാണ് ഇടത്താവളമൊരുക്കിയിരുന്നത്. ചന്തയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി മീനിന്റെ ലേലം സാംസ്കാരിക നിലയത്തിലാണ്.