റോഡ‍ുകൾ മുങ്ങി, വാഹനങ്ങൾ കുടുങ്ങി, അപ്രതീക്ഷിത മഴയിൽ കനത്തനാശനഷ്ടം

ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. പുനലൂരില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പെട്ടന്നുണ്ടായ വെള്ളക്കെട്ടില്‍ കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി.

കഴിഞ്ഞ മഹാപ്രളയത്തിനു സമാനമായിരുന്നു ഇന്നലെ പുനലൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ പ്രകൃതിക്ഷോഭം. കനത്ത മഴയ്ക്കൊപ്പം കഴിക്കന്‍വെള്ളം കൂടി ഒഴുകി എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൊല്ലം–തിരുമംഗലം ദേശീയപാതയിൽ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ വെള്ളക്കെട്ടുണ്ടായി. നിരവധി വാഹനങ്ങള്‍ കുടങ്ങി.

അന്‍പതിനടുത്ത് വീടുകളിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും മരം വീണും മണ്ണിടിഞ്ഞും പത്തു വീടുകള്‍ തകര്‍ന്നു. ഏക്കർ കണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. ഇന്നു പുലര്‍ച്ചയോടെ വെള്ളംമിറങ്ങിയെങ്കിലും ദുരിതം ഒഴിഞ്ഞി