ചിറയിൻകീഴ്- കാട്ടുമുറാക്കൽ പാലം തകർന്നു; പുനർനിർമ്മികണമെന്ന് നാട്ടുകാർ

തിരുവനന്തപുരം ചിറയിന്‍കീഴില്‍ രാജഭരണകാലത്ത് നിര്‍മിച്ച പൈതൃക പാലം തകര്‍ന്നു. കരിങ്കല്ലുകൊണ്ടുമാത്രം നിര്‍മിച്ച പാലത്തിനു മൂന്നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൈതൃക പാലം പുനര്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നു രാവിലെയോടെയാണ് ചിറയിന്‍കീഴ് കാട്ടുമുറാക്കലിലെ പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്ന നിലയില്‍ കണ്ടത്. തൂണുകളും തറയുമുള്‍പ്പെടെ പൂര്‍ണമായും കരിങ്കല്ലുകൊണ്ടു നിര്‍മിച്ച പാലത്തിനു മുന്നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. കയര്‍ വ്യവസായത്തിനു പേരുകേട്ട ചിറയിന്‍കീഴില്‍ കാളവണ്ടിയില്‍ കയര്‍ കൊണ്ടുപോകാനായി രാജഭരണ കാലത്ത് സ്ഥാപിച്ചതാണ് കരിങ്കല്‍ പാലം.

സിനിമാ താരം പ്രേംനസീറിന്‍റെ വീടിനു സമീപത്താണ് കരിങ്കല്‍ പാലം. കാലപഴക്കം കൊണ്ടാണ് പാലം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.