ഗീതോപദേശം പൂക്കളമായി; 4200 ചതുരശ്ര അടി വിസ്തീര്‍ണം 12 അടി ഉയരം

4200 ചതുരശ്ര അടി വിസ്തീര്‍ണവും 12 അടി ഉയരവുമുള്ള പൂക്കളമൊരുക്കി നെയ്യാര്‍ ഡാം നിവാസികള്‍. പന്ത്രണ്ട് ദിവസമെടുത്താണ് ഗീതോപദേശം പൂക്കളമാക്കി അവതരിപ്പിച്ചത്. 

ഇതാണ് നെയ്യാര്‍ ഡാം നിവാസികള്‍ ഒരുക്കിയ അത്തപ്പൂക്കളം. പതിവ് പൂക്കളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗീതോപദേശമാണ് ഈ പൂക്കളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മൂന്ന് ദിവസമെടുത്ത് കൊണ്ടുവന്ന ജമന്തി,റോസ,തെച്ചി എന്നിവയാലാണ് ഈ പൂക്കളം ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് ബാലുവിന്‍റെ നേതൃത്വത്തിലാണ് പൂക്കളം തയാറാക്കിയത്.