നീതി നിഷേധത്തിന്റെ 'അത്തപ്പൂക്കള'മിട്ട് ശ്രീജിത്ത്; സമരപ്പന്തലുകളിലെ ഓണം

കേരളമാകെ ഒാണം ആഘോഷിക്കുമ്പോള്‍ നിരാഹാരസമരങ്ങള്‍ക്കും സത്യഗ്രഹങ്ങള്‍ക്കും ഒട്ടും കുറവില്ല തലസ്ഥാന നഗരിയില്‍. രണ്ടുദിവസം മുതല്‍ മൂന്നുവര്‍ഷമായി സമരം ചെയ്യുന്നവര്‍ വരെയുണ്ട് ഈ കൂട്ടത്തില്‍ .

തിരുവനന്തപുരത്ത് പലയിടങ്ങളിലായി വ്യത്യസ്തമായ ഒാണാഘോഷങ്ങാണ് പലരും ഒരുക്കിയിരിക്കുന്നത്.  കാണാം....

ഇങ്ങനെ നടപ്പാതയില്‍ നിന്ന് കുളിക്കുന്നതും കുളിപ്പിക്കുന്നതും സമരക്കാരാണ്..ദിവസങ്ങള്‍ നീണ്ട സമരത്തില്‍ തളര്‍ന്നുപോയ വേറെ ചിലരുമുണ്ടിവിടെ...ഇത് ശ്രീജിത്ത്.അനിയന്‍ ശ്രീജിവിനായി നീതി തേടി 1370 ദിവസങ്ങളായി ശ്രീജിത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നു. നീതി നിഷേധിക്കപ്പെട്ടതിന്‍റെ അത്തപ്പൂക്കളമിട്ടു ശ്രീജിത്ത്. തൊട്ടടുത്ത് തന്നെ വേറൊരു സമരം. 

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികള്‍ക്കായുള്ള ശാശ്വതപരിഹാരത്തിനായാണ് വ്യവസായി–തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിസമരം ചെയ്യുന്നത്. സമരവേദിയിലേക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി എത്തിയതോടെ സമരക്കാര്‍ക്ക് ആവേശമേറി.

റാങ്ക് പട്ടികയില്‍ വന്നിട്ടും നിയമനം ലഭിക്കാത്തവരുടെ കഞ്ഞിവെച്ചുള്ള പ്രതിഷേധമാണ് സര്‍വേ ഡയറക്ടറേറ്റിന്‍റെ മുന്നില്‍. ഒാണം ഇവര്‍ക്ക് ആഘോഷമാകുന്നില്ല. അതിജീവനത്തിനുള്ള സമരംദിനം മാത്രം.