കൊല്ലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ഡിഫ്തീരിയക്ക് പിന്നാലെ ചിക്കന്‍പോക്സും

കൊല്ലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡിഫ്തീരിയക്ക് പിന്നാലെ വിദ്യാര്‍ഥികളില്‍ ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.  ഇരുപത്തിനാലു വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടതോടെ പത്തനാപുരം പിറവന്തൂര്‍ യുപി സ്കൂള്‍ അഞ്ചു ദിവസത്തേക്ക് അടച്ചു.

രണ്ടു പേര്‍ക്കാണ് കൊല്ലം ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചത്. തിരവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. ആറു പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഓച്ചിറ മേമനയിലെ ദാറുല്‍ ഉലും അല്‍–ഇസ്്ലാമിക് കോളജിലെ വിദ്യാര്‍ഥികളാണ് എല്ലാവരും. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഞ്ഞപ്പിത്തവും ചിക്കന്‍പോ‌ക്സും പടരുന്നത്. പിറവന്തൂര്‍ ഗവണ്‍മെന്റ് മോഡല്‍ യുപി സ്കൂളിലെ ഇരുപത്തിനാലു വിദ്യാര്‍ഥികള്‍ക്ക് ചിക്കല്‍പോക്സ് സ്ഥിരീകരിച്ചു.

ആശങ്കയ്ക്ക് വകയില്ലെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാവരെ കണ്ടെത്താനുള്ള നടപടികളും ആര്യോഗവകുപ്പ് ആരംഭിച്ചിട്ടുണ്ട്.